മടിക്കൈയുടെ വികസന പ്രവർത്തനങ്ങളിൽ കൂടെയുണ്ടാവുമെന്ന് നിയുക്ത എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ
മടിക്കൈ: മടിക്കൈയുടെ വികസന പ്രവർത്തനങ്ങളിൽ കൂടെയുണ്ടാവുമെന്ന് നിയുക്ത എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ. മടിക്കൈ ഗ്രാമപഞ്ചായത്ത് നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിലെ സുസ്ഥിര വികസനത്തിന് ആവിശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനം പഞ്ചായത്ത് പ്രസിഡന്റ് നിയുക്ത എംഎൽഎ ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡ്രന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ജ്യോതി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം രാജൻ, പത്മിനി, കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ ബിജു സ്വാഗതം പറഞ്ഞു.
What's Your Reaction?