മടിക്കൈ എം കെ എസ് ജി എച്ച് എസ് എസ്-ൽ ഒരു വർഷം നീളുന്ന "സ്പീക്ക് അപ്-2026-27" ഇംഗ്ലീഷ് ക്യാമ്പിന് തുടക്കമായി
മടിക്കൈ: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എം കെ എസ് ജി എച്ച് എസ് എസ് മടിക്കൈയിൽ ഒരു വർഷം നീളുന്ന "സ്പീക്ക് അപ്-2026-27" ഇംഗ്ലീഷ് ക്യാമ്പിന് തുടക്കമായി. മുൻ ഹെഡ്മാസ്റ്ററും, ഇംഗ്ലീഷ് ഭാഷാ വിദഗ്ധനുമായ സി ടി പ്രഭാകരൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പിടിഎ പ്രസിഡന്റ് ടി രാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ പ്രീത സ്വാഗതമാശംസിച്ചു. കെ വി രേഷ്മ ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും പിടിഎ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി സി ശാരദടീച്ചർ നന്ദി രേഖപ്പെടുത്തി.
വർഷം മുഴുവൻ വിവിധ പരിശീലനങ്ങളുടെയും, പ്രവർത്തനങ്ങളുടെയും ഭാഗമായി വിദ്യാർത്ഥികളിൽ ആത്മവിശ്വാസത്തോടെയുള്ള ഇംഗ്ലീഷ് സംസാരശേഷി വളർത്തുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
What's Your Reaction?