മടിക്കൈ കോളിക്കുന്ന് ലേബേഴ്സ് ക്ലബ്ബിന്റെ ‘ഓണനിലാവ് 2026’ നാളെ
മടിക്കൈ: മടിക്കൈ കോളിക്കുന്ന് ലേബേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ഓണനിലാവ് 2026’ നാളെ നടക്കും.
രാവിലെ നടക്കുന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് വനിതാ കമ്മിറ്റി പ്രസിഡന്റ് രശ്മി ഷാജി അധ്യക്ഷത വഹിക്കും. വനിതാ കമ്മിറ്റി സെക്രട്ടറി മിനി സത്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുഷമ കെ.വി നന്ദിയും പറയും.
വൈകുന്നേരം 7 മണി മുതൽ നടക്കുന്ന സാംസ്കാരിക സദസ്സ് ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് വിനോദ് കെ. അധ്യക്ഷത വഹിക്കും. സെക്രട്ടറി സച്ചിൻ നാരായണൻ സ്വാഗതം പറയും.
തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.
ജില്ലാ പഞ്ചായത്ത് അംഗം വത്സല ഒ., സിപിഐഎം മടിക്കൈ സെന്റർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എം. ഷാജി, ലോക്കൽ കമ്മിറ്റി അംഗം എം.പി. കൃഷ്ണൻ, സിപിഐഎം കോളിക്കുന്ന് ബ്രാഞ്ച് (ഒന്ന്) സെക്രട്ടറി രതീഷ് വി.വി, ബ്രാഞ്ച് (രണ്ട്) സെക്രട്ടറി പ്രവീൺ കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. ക്ലബ്ബ് ട്രഷറർ ശ്രീനിവാസൻ ഒ. നന്ദി രേഖപ്പെടുത്തും.
തുടർന്ന് അനുപ് പൂത്തക്കാലിന്റെ ശിക്ഷണത്തിൽ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയും അരങ്ങേറും.
What's Your Reaction?