മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർക്കെതിരെ വധശ്രമം.

Oct 14, 2025 - 10:08
 0
മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർക്കെതിരെ വധശ്രമം.

മടിക്കൈ: മടിക്കൈ പഞ്ചായത്ത് കീക്കാംകോട്ട് പതിനാലാം വാര്‍ഡ് മെമ്പര്‍ വി.സുഹറക്ക് (35) നേരെ വധശ്രമം. ഇതു സംബന്ധിച്ച് കണ്ടംകുട്ടിച്ചാലില്‍ താമസക്കാരനായ ഉപ്പിലിക്കൈ ഗുരുവനം ചാമക്കുഴിയില്‍ ഹൗസില്‍ വി.സജിത്ത്കുമാറിനെതിരെ(45) നീലേശ്വരം പോലീസ് കേസെടുത്തു. കണ്ടംകുട്ടിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കോഴി കമ്പനിക്ക് സജിത്ത്കുമാര്‍ തീവെക്കാൻ ശ്രമിക്കുന്നതായി അറിഞ്ഞെത്തിയ സുഹറയെ സജിത്ത് ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു . കോഴിഫാമില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു വെന്നാരോപിച്ചാണ് സജിത്ത്കുമാര്‍ കോഴിഫാമിന് തീവെക്കാന്‍ ശ്രമിച്ചത്. കോഴിഫാമുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ രേഖാമൂലം നല്‍കിയാല്‍ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞപ്പോഴാണ് സജിത്ത് സുഹറയെ അക്രമിക്കാന്‍ ശ്രമിച്ചത്. ഇതിന് മുമ്പും സുഹറയെ സജിത്ത്കുമാര്‍ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow