മടിക്കൈ തലക്കാനം ഇ കെ നായനാർ മന്ദിരം ഉദ്ഘാടനം ചെയ്തു
മടിക്കൈ: സിപിഐഎം തലക്കാനം ബ്രാഞ്ച് ഓഫീസിനും, സഖാവ് ഭാസ്കര കുമ്പള ആർട്സ് & സ്പോർട്സ് ക്ലബ്ബിനും വേണ്ടി നിർമ്മിച്ച സഖാവ് ഇ കെ നായനാർ മന്ദിരത്തിൻ്റെ ഉദ്ഘാടനം സിപിഐ എം. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രകാശൻ, ശശീന്ദ്രൻ മടിക്കൈ, കെ നാരായണൻ, മടത്തിനാട്ട് രാജൻ, കെ വി പ്രമോദ്, ഒ കുഞ്ഞികൃഷ്ണൻ, ടി പ്രിയേഷ്, എം കുഞ്ഞമ്പു, എം പുഷ്പാവതി എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരം നാട്ടുകാർക്ക് വേറിട്ടൊരനുഭവമായി.
കാസർഗോഡ് ജില്ലാ അസോസിയേഷൻ്റെ ലീഡറും സംസ്ഥാന അധ്യാപക ജേതാവുമായ തമ്പാൻ മാഷ് ക്വിസ് മത്സരം നിയന്ത്രിച്ചു. മത്സരത്തിൽ രക്താകരൻ മാഷ് കമ്പല്ലൂർ ഒന്നാംസ്ഥാനത്തെത്തി. ശിവദ മോഹൻ രണ്ടാം സ്ഥാനവും, ഷീബ ചെമ്പിലോട്ട് മൂന്നാം സ്ഥാനത്തിനും അർഹരായി.
വിജയികൾക്കുള്ള ക്യാഷ്പ്രൈസും മൊമെൻറോയും സിപിഎം അമ്പലത്തുകര ലോക്കൽ സെക്രട്ടറി ഒ കുഞ്ഞികൃഷ്ണൻ വിതരണം ചെയ്തു. സംഘാടക സമിതി കൺവീനർ ടി രാജൻ സ്വാഗതവും ടി ദിനേശൻ നന്ദിയും പറഞ്ഞു.
What's Your Reaction?