"കാരിച്ചി" ഷോട്ട് ഫിലിം പ്രദർശനത്തിനെത്തി
തൃക്കരിപ്പൂർ: വത്സൻ മാവിലാടം രചനയും, ശശിധരൻ അച്ചാംതുരുത്തി സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം കാരിച്ചിയുടെ പ്രദർശനോദ്ഘാടനം നടന്നു. ബീച്ച് ഫ്രണ്ട്സ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ഷോർട്ട് ഫിലിം റിലീസ് സംഘടിപ്പിച്ചത്. പ്രശസ്ത സിനിമാനടൻ പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി ഷോർട്ട് ഫിലിം തിരക്കഥാകൃത്തുമായ വത്സൻ മാവിലാടം അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വേണുഗോപാലൻ മുഖ്യാതിഥിയായിരുന്നു. പ്രൊഡക്ഷൻ മാനേജർ ബിജു കൂടോൽ, ഇ വി അമീർ, സി വിജയൻ, പി കെ കുഞ്ഞുകൃഷ്ണൻ, മേലത്ത് രാജൻ, ടിവി ഷാജി എന്നിവർ സംസാരിച്ചു.
What's Your Reaction?