മടിക്കൈ സ്മാർട്ട് വില്ലേജ് ഓഫീസിന്ന് തറക്കല്ലിട്ടു
മടിക്കൈ: മടിക്കൈ സ്മാർട്ട് വില്ലേജ് ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ, കെ സബീഷ്, കെ ഗോവിന്ദൻ, പി വി പത്മിനി, ജ്യോതി കെ വി, ഓമന കെ, സി പ്രഭാകരൻ, ബങ്കളം കുഞ്ഞി കൃഷ്ണൻ, എ നാരായണൻ, മുസ്തഫ തായന്നൂർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, പുരുഷോത്തമൻ വി വി എന്നിവർ പ്രസംഗിച്ചു. കാഞ്ഞങ്ങാട് ആർ ഡി ഒ ബാലഗോപാലൻ കെ സ്വാഗതവും തഹസിൽദാർ ജി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
What's Your Reaction?