മണൽ കടത്ത്; ലോറിയുടമ അറസ്റ്റിൽ

Apr 28, 2026 - 09:09
 0
മണൽ കടത്ത്; ലോറിയുടമ അറസ്റ്റിൽ

കുമ്പള: കുമ്പള ആരിക്കാടിയിൽ പുഴ മണൽ കടത്തുന്നതിനിടയിൽ പോലീസിന്റെ പിടിയിലായ ടിപ്പർ ലോറിയുടമ അറസ്റ്റിൽ. ആരിക്കാടി കാർളെ റഷീദിനെ(51)യാണ് കുമ്പള എസ് ഐ മാരായ സി സനിത്, അനന്തകൃഷ്ണ ആർ മേനോൻ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. ഏപ്രിൽ 25-ന് രാവിലെ അഞ്ചേമുക്കാലോടെ ഷിറിയ പുഴയിൽ നിന്നും മോഷ്ടിച്ചു കടത്തിയ മണലുമായാണ്‌ ടിപ്പർ ലോറി പിടിയിലായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow