മധ്യവയസ്ക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കരിന്തളം: മധ്യവയസ്ക്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം നെല്ലിയടുക്കം മൂത്താടിയിലെ കെ പി ജാനകി(67)യെയാണ് വീട്ടിനടുത്തെ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ് സംഭവം. അടുത്ത് തന്നെ മകന്റെ വീടുണ്ടെങ്കിലും ജാനകി വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ്: പരേതനായ വി ബാലൻ. മക്കൾ: കെ പി ലത, കെ പി രാജീവൻ. മരുമക്കൾ: പുഷ്പ, പരേതനായ രാജൻ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
What's Your Reaction?