മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി.

Dec 8, 2025 - 19:16
 0
മാവേലിക്കര നഗരസഭ മുൻ കൗൺസിലറെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി.

ആലപ്പുഴ: മാവേലിക്കര നഗരസഭ മുൻ കൗൺസിലർ കനകമ്മ സോമരാജി(67) നെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ മകൻ കൃഷ്ണദാസിനെ(29) പോലീസ് കസ്റ്റഡിയിൽ എടുത്തു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സംശയം. മാതാവിനെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെയാണ് രാവിലെ പോലീസ് സ്റ്റേഷനിൽ എത്തി അറിയിച്ചത്. ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡി അഡിക്ഷൻ സെന്ററിൽ ലഹരിമുക്ത ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയതായിരുന്നു. വീട് വിൽക്കുന്നതുമായി മാതാവുമായി സ്വത്തു തർക്കമുള്ളതായി ബന്ധുക്കൾ പറയുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി ആർ ബിനു കുമാറും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow