"മികവോടെ മടിക്കൈ" വികസന സദസ്സ് നടത്തി.

Oct 18, 2025 - 16:33
 0
"മികവോടെ മടിക്കൈ" വികസന സദസ്സ് നടത്തി.

മടിക്കൈ: സംസ്ഥാന സർക്കാരിന്റെയും, മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും വികസന നേട്ടങ്ങളും, ഭാവി കടമകളും ചർച്ച ചെയ്യുന്നതിനായി "മികവോടെ മടിക്കൈ" എന്ന സന്ദേശവുമായി മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ വികസന സദസ്സ് നടന്നു. മേക്കാട്ട് സ്കൂളിൽ ഇ. ചന്ദ്രശേഖൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  സദസ്സിന്റെ ഭാഗമായി നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം ഡോ. വി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ.എം. വിജയൻ, കെവി ശ്രീലത, എം അബ്ദുൾ റഹ്മാൻ, പി സത്യ, ടി. രാജൻ, രമാ പത്മനാഭൻ, പൊതുപ്രവർത്തകരായ എം രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ , പി പി രാജു എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി പ്രകാശൻ സ്വാഗതവും അസി. സെക്രട്ടറി കെ പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow