മീൻ പിടിക്കാനെത്തിയ യുവാവ് കാറിടിച്ചു മരിച്ചു

Mar 27, 2026 - 08:37
 0
മീൻ പിടിക്കാനെത്തിയ യുവാവ് കാറിടിച്ചു മരിച്ചു

നീലേശ്വരം: മീൻ പിടിക്കാനെത്തിയ യുവാവ് കാറിടിച്ചു മരിച്ചു. ഭീമനടി-പങ്കയം- പാട്ടില്ലത്ത് കീഴാമല എറമുള്ളാന്റെ മകൻ കെ പി മുഹമ്മദ് സാദാത്താ(41)ണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കയ്യൂർ-ചായ്യോത്ത്-അരയാക്കടവ് പാലത്തിന്നു മുകളിൽ വെച്ചാണ് അപകടം. ഗുരതരമായി പരിക്കു പറ്റിയ സാദാത്തിനെ ഉടൻ തന്നെ  നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിത്താനായില്ല. അപകടം ഉണ്ടാക്കിയ കെ എല്‍ 60 ആര്‍ 4446 നമ്പര്‍ കാര്‍ ചീമേനി പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: ഫർസാന. മക്കൾ: സഫ്വാൻ, സഹൽ, മുസ്തഫ. അബ്ദുള്ള.

What's Your Reaction?

like

dislike

love

funny

angry

sad

wow