മുലപ്പാൽ കൊടുത്ത് കിടത്തിയ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു
ബേക്കൽ: മുലപ്പാൽ കൊടുത്ത ശേഷം ഉറങ്ങാൻ കിടത്തിയ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബേക്കൽ ഹദ്ദാദ് നഗറിലെ റിയാസിൻ്റെ മകൻ ലീദാൻഫാർമിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര മണിക്കാണ് സംഭവം. മാതാവ് മുലപ്പാൽ കൊടുത്ത ശേഷം കുഞ്ഞിനെ ഉറങ്ങാൻ കിടത്തിയതാണ്. രാത്രി പതിനൊന്നു മണിക്ക് നോക്കിയപ്പോൾ അനക്കമില്ലാത്തത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
What's Your Reaction?