മൂന്നാർ മാട്ടുപെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം.
മൂന്നാർ: മൂന്നാർ മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ആണ് മറിഞ്ഞത്. പരിക്കേറ്റവരെ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
What's Your Reaction?