മൂന്ന് സ്വർണം, 15 പോയിന്റ്; ചെസിൽ രാജപുരം ഹോളി ഫാമിലിക്ക് കിരീടം

Aug 11, 2026 - 20:13
 0
മൂന്ന് സ്വർണം, 15 പോയിന്റ്; ചെസിൽ രാജപുരം ഹോളി ഫാമിലിക്ക് കിരീടം

രാജപുരം: കാഞ്ഞങ്ങാട് ബെല്ലാ ഈസ്റ്റ് സ്കൂളിൽ നടന്ന ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. മൂന്ന് വിഭാഗങ്ങളിലും സ്വർണമെഡൽ നേടിയാണ് സ്കൂൾ മികച്ച നേട്ടം സ്വന്തമാക്കിയത്.

സബ്ജൂനിയർ വിഭാഗത്തിൽ ജസൽ ടോമിയും ജൂനിയർ വിഭാഗത്തിൽ ജോർജ് രാജേഷും സീനിയർ വിഭാഗത്തിൽ ഗൗതം കൃഷ്ണനും സ്വർണമെഡൽ നേടി. മൂന്ന് വിഭാഗങ്ങളിലുമായി 15 പോയിന്റ് നേടിയാണ് രാജപുരം ഹോളി ഫാമിലി ചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കിയത്.

ചാമ്പ്യന്മാരായ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow