മർകസ് സനദ്ദാന സമ്മേളനം ഫെബ്രുവരി 5ന്
കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ മർകസിലെ വിവിധ കുല്ലിയ്യകളിൽ നിന്ന് പഠനം പൂർത്തീകരിച്ചവർക്കുള്ള സനദ്ദാന സമ്മേളനം ഫെബ്രുവരി 5 ന് നടക്കും. 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സഖാഫി പ്രതിനിധി സമ്മേളനം, ദേശീയ വിദ്യാഭ്യാസ സംഗമം, ശിൽപശാലകൾ, സെമിനാറുകൾ തുടങ്ങിയ വിവിധ ഉപപരിപാടികളൂം ഫെബ്രുവരി ആദ്യ വാരത്തിൽ മർകസിൽ നടക്കും. ലോക പ്രശസ്ത പണ്ഡിതരും പൊതുജനങ്ങളും രക്ഷിതാക്കളും പങ്കെടുക്കുന്ന സമ്മേളനത്തിന്റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങൾ: സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സി മുഹമ്മദ് ഫൈസി, പിസി ഇബ്റാഹീം മാസ്റ്റർ, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, എപി അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. അബ്ദുസ്സലാം മുഹമ്മദ്, എ സൈഫുദ്ദീൻ ഹാജി(ഉപദേശക സമിതി), സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം (ചെയർമാൻ), സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് കെവി തങ്ങൾ ഫറോക്ക്, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അലവി സഖാഫി കൊളത്തൂർ (വൈസ് ചെയർ), മജീദ് കക്കാട് (ജനറൽ കൺവീനർ), സിപി ഉബൈദുല്ലാഹ് സഖാഫി, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, സിദ്ദീഖ് ഹാജി കോവൂർ, ലുഖ്മാൻ ഹാജി (ജോ. കൺവീനർ), സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ (ഫിനാൻസ് സെക്രട്ടറി), കെകെ ഷമീം ലക്ഷദ്വീപ് (കോർഡിനേറ്റർ), സികെ മുഹമ്മദ് ഇരിങ്ങണ്ണൂർ, സയ്യിദ് ഹുസൈൻ നസീബ് (അസി. കോർഡിനേറ്റർമാർ). ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഉനൈസ് മുഹമ്മദ്, ഡോ. റോഷൻ നൂറാനി (സ്ട്രാറ്റജിക് പ്ലാനിങ്), സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ശരീഫ് ഇംപീരിയൽ, ദുൽകിഫിൽ സഖാഫി, അഡ്വ. മുഹമ്മദ് ശരീഫ്, ആശിഖ് സഖാഫി കണ്ണൂർ, മുഹമ്മദ് സഖാഫി വില്യാപ്പള്ളി, മുഹ്യിദ്ദീൻ കോയ സഖാഫി (ഫിനാൻസ്), സയ്യിദ് മുല്ലക്കോയ തങ്ങൾ, മജീദ് പുത്തൂർ, മുഹമ്മദലി സഖാഫി വള്ളിയാട് (പ്രചാരണം), റഹ്മത്തുല്ല സഖാഫി എളമരം, അക്ബർ ബാദുഷ സഖാഫി (പ്രോഗ്രാം), ഉസ്മാൻ സഖാഫി തിരുവത്ര, നിസാർ സഖാഫി, അബ്ദുൽ ഗഫൂർ വാഴക്കാട് (ഗ്ലോബൽ പ്രചാരണം), ഉമറലി സഖാഫി എടപ്പുലം, സിപി സിറാജുദ്ദീൻ സഖാഫി, സിപി സ്വാദിഖ് നൂറാനി (ദേശീയ പ്രചാരണം), പികെഎം അബ്ദുറഹ്മാൻ, ഇർഫാൻ എകെ, മുബശ്ശിർ നൂറാനി (മീഡിയ), എൻ സി അബ്ദുൽ അസീസ് മാങ്കാവ്, വിഎം റഷീദ് സഖാഫി, കബീർ മാസ്റ്റർ എളേറ്റിൽ (ഇൻവിറ്റേഷൻ), സമദ് സഖാഫി മൂർക്കനാട്, ഉനൈസ് സഖാഫി കാന്തപുരം (റിസപ്ഷൻ), അബ്ദുല്ല സഖാഫി മലയമ്മ, ശാഹിദ് സഖാഫി മടവൂർ (ഗസ്റ്റ് റിലേഷൻ), അബൂബക്കർ ഹാജി കിഴക്കോത്ത്, ബിച്ചു മാത്തോട്ടം, അക്ബർ സ്വാദിഖ് (സ്റ്റേജ്), ഷുഹൈബ് പൊന്നകം, അബ്ദുൽ മഹ്മൂദ് കൊറാത്ത്, റഹീം മൂഴിക്കൽ (ഫുഡ്), മാതോലത്ത് അബ്ദുല്ല ഹാജി, ജഫ്സൽ കാരന്തൂർ, മിസ്തഹ് മൂഴിക്കൽ (വോളണ്ടിയർ), പി മുഹമ്മദ് യൂസുഫ്, അഡ്വ. തൻവീർ ഒമർ (ലോ ആൻഡ് ഓർഡർ), ഹസീബ് അസ്ഹരി, ശബീറലി ഖുതുബി (ട്രാൻസ്പോർട്ട്), ഡോ. നൂറുദ്ദീൻ റാസി, ഡോ. സിപി ശാഹുൽ ഹമീദ് (മെഡിക്കൽ). കഴിഞ്ഞ ദിവസം മർകസിൽ നടന്ന സ്വാഗതസംഘ യോഗത്തിൽ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം പ്രതിനിധികൾ, സ്ഥാപന മേധാവികൾ സംബന്ധിച്ചു.
What's Your Reaction?