യുഎഇ ഫെഡറൽ അധികാരികളുടെ റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) 2025 ലെ റമദാനിലെ ഫെഡറൽ അതോറിറ്റികളിലെ ജീവനക്കാർക്കുള്ള ഔദ്യോഗിക പ്രവൃത്തി സമയം നിശ്ചയിച്ച് സർക്കുലർ പുറത്തിറക്കി.
ഇതു പ്രകാരം, മന്ത്രാലയങ്ങളുടെയും, ഫെഡറൽ അതോറിറ്റികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2:30 വരെയും, വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും.
റമദാനിൽ മന്ത്രാലയങ്ങൾക്കും ഫെഡറൽ അധികാരികൾക്കും അവരുടെ നിർദ്ദിഷ്ട ആവശ്യകതകൾക്കനുസൃതമായും പ്രതിദിനം അംഗീകരിച്ച പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽ നിന്ന് ജോലി ഷെഡ്യൂളുകൾ നടപ്പിലാക്കാൻ കഴിയുമെന്ന്( എഫ് എ എച്ച് ആർ)വ്യക്തമാക്കി.
What's Your Reaction?