യു.എ.ഇ. സ്വദേശികൾക്കൊപ്പം മൊഗ്രാൽ പുത്തൂർ സ്കൂളിൽ വേറിട്ട സ്വാതന്ത്ര്യദിനാഘോഷം

Aug 15, 2026 - 17:18
 0
യു.എ.ഇ. സ്വദേശികൾക്കൊപ്പം മൊഗ്രാൽ പുത്തൂർ സ്കൂളിൽ വേറിട്ട സ്വാതന്ത്ര്യദിനാഘോഷം

കാസർകോട് മൊഗ്രാൽ പുത്തൂരിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ യു.എ.ഇ. സ്വദേശികളും പങ്കാളികളായി. ഖാലിദ് സഈദ് അൽ കഅബി, ഉബൈദ് അൽ ദഹേരി, ഹസ്സ ഉബൈദ് അൽ ദഹേരി, അബ്ദുള്ള മുഹമ്മദ് അൽ കമാലി എന്നിവരാണ് മൊഗ്രാൽ പുത്തൂർ സ്കൂളിലെ വിദ്യാർഥികളോടൊപ്പം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തത്.

ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് ഇവർ കാസർകോട്ടെത്തിയത്. സ്കൂളിൽ നടപ്പാക്കുന്ന ‘ ജി -ജ്ഞാൻ’ പദ്ധതിയുടെ അവാർഡ് ദാനച്ചടങ്ങിലും ഇവർ പങ്കെടുത്തു. വിദ്യാർഥികളുടെ കലാപരിപാടികൾ ആസ്വദിച്ച ഇവർ അധ്യാപകർക്കും വിദ്യാർഥികൾക്കുമൊപ്പം ദേശീയപതാകയേന്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. വിദേശ പൗരന്മാരുടെ സാന്നിധ്യം സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന് വേറിട്ട അനുഭവമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow