യുവാവിനെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

Jul 9, 2026 - 11:13
 0
യുവാവിനെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

ബേക്കൽ: മയിലാട്ടി കൂട്ടപ്പുന്ന കുറുക്കൻകുന്ന് ഉന്നതിയിൽ യുവാവിനെയും മാതാവിനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മയിലാട്ടി സ്വദേശി ഉദയൻ (39) ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ ശശിയെയും രതീഷിനെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ജൂൺ 28-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് വീട്ടുമുന്നിൽ നിന്നിരുന്ന ആസിഫിനെ മൂന്നംഗസംഘം മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിൽ ആസിഫിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

മകന്റെ നിലവിളി കേട്ട് ഓടിയെത്തിയ മാതാവ് നസീമയെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദയനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow