യു എ ഇ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു.
അബുദാബി: യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ഈദ് അൽ അദ്ഹ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ജൂൺ 5 വ്യാഴാഴ്ച ആരംഭിച്ച് ജൂൺ 8 ഞായറാഴ്ച വരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ സർക്കാർ ഓഫീസുകൾ അടച്ചിടും. ഫെഡറൽ ഗവൺമെന്റ് മേഖലകളിലെ പ്രവർത്തനങ്ങൾ ജൂൺ 9 തിങ്കളാഴ്ച പുനരാരംഭിക്കും.
What's Your Reaction?