അന്താരാഷ്ട്ര സമാധാന പുരസ്ക്കാരം ഖത്തറിന്ന്.

Jul 3, 2025 - 08:50
 0
അന്താരാഷ്ട്ര സമാധാന പുരസ്ക്കാരം ഖത്തറിന്ന്.

ദോഹ: സമാധാനത്തിനും. മാനസിക പ്രവർത്തനങ്ങൾക്കും നൽകുന്ന അയർലണ്ടിലെ ടിപ്പറേരി അന്താരാഷ്ട്ര സമാധാന പുരസ്കാരം ഖത്തറിന്. രാജ്യത്തിനായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ ഥാനി അയർലണ്ടിലെ ടിപ്പറേരിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം വ്യക്തിപരമായ ബഹുമതി അല്ലെന്നും, മറിച്ച് ഖത്തറിലെ ജനങ്ങൾക്കും, നേതൃത്വത്തിനും വേണ്ടിയാണ് സ്വീകരിക്കുന്നത് എന്നും പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സമാധാനത്തിനായുള്ള ഉറച്ച ശബ്ദമായി ഖത്തർ മാറിക്കഴിഞ്ഞു. വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങാത്ത ഒരു രാഷ്ട്രമായി ഇന്ന് ഖത്തർ മാറിയിരിക്കുന്നു എന്നതിന്റെ അംഗീകാരം കൂടിയാണ് ഈ അവാർഡെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും മാനുഷിക പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 1984 സ്ഥാപിതമായതാണ് ടിപ്പറേരി അന്താരാഷ്ട്ര സമാധാന പുരസ്കാരം. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡണ്ട് നെൽസൺ മണ്ടേല, അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബിൽ ക്ലിന്റൺ, പാക്കിസ്ഥാൻ പ്രസിഡണ്ടായിരുന്ന ബേനസീർ ഭൂട്ടോ തുടങ്ങിയവർക്ക് മുൻകാലങ്ങളിൽ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow