രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കുന്ന ടർഫുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.
കാഞ്ഞങ്ങാട്: രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കുന്ന ടർഫുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ടർഫുകൾക്ക് സമീപത്തു താമസിക്കുന്നവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികൾക്കൊരുങ്ങുന്നത്. പരാതികളെ തുടർന്ന് 2024 ആഗസ്റ്റ് മാസത്തിൽ പോലീസ് ടർഫ് ഉടമകളുടെ യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ വെച്ച് രാത്രി 12 മണിക്ക് ശേഷം പ്രവർത്തിക്കില്ലെന്ന് തീരുമാനം ആയതാണെന്നും,ഹോസ്ദുർഗ്ഗ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഇപ്പോൾ പ്രസ്തുത തീരുമാനം ലംഘിച്ച് പല ടർഫുകളും പ്രവർത്തിക്കുന്നുണ്ടെന്നും, 18 വയസ്സിനു താഴെ പ്രായമുള്ളവർക്ക് രാത്രി 7 മണിക്ക് ശേഷം പ്രവേശനം അനുവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മുതൽ ടർഫുകളിൽ പരിശോധന ആരംഭിക്കുമെന്നും, മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
What's Your Reaction?