റംസാൻ; സ്വകാര്യ സ്കൂളിലെ പഠന സമയം അഞ്ച് മണിക്കൂറാക്കി ചുരുക്കി.
ദുബായിലെ വിദേശ പാഠ്യ പദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകളുടെ വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
മാർച്ച് ഒന്നു മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശുദ്ധ മാസത്തിൽ വിദ്യാർഥികൾ, അധ്യാപകർ, സാങ്കേതിക ഭരണജീവനക്കാർ എന്നിവരുടെ സമയക്രമമാണ് നിർണയിച്ചിരിക്കുന്നത്.
പുതിയ ടൈംടേബിൾ പ്രകാരം റമസാൻ മാസത്തിലെ ഈ സ്കൂളുകളുടെ ആകെ ദൈനംദിന പഠനസമയം തിങ്കൾ മുതൽ വ്യാഴം വരെ അഞ്ചുമണിക്കൂർ ആയിരിക്കും.
വെള്ളിയാഴ്ച ഇത് മൂന്നു മണിക്കൂറായി ചുരുക്കും. വിദ്യാർത്ഥികളുടെ സ്കൂൾ സമയം തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8:20 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:20 വരെ തുടരും. വെള്ളിയാഴ്ച രാവിലെ 8:20 മുതൽ 11:20 വരെ ആയിരിക്കും.
പുണ്യമാസ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ പരിശ്രമത്തോടെ ക്ലാസുകളിൽ നിന്ന് പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിന് വഴക്കമുള്ള വിദ്യാഭ്യാസ അന്തരീക്ഷം നൽകാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സമയക്രമം.
What's Your Reaction?