റെഡ് അലർട്ട്: റാണിപുരം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്

Aug 1, 2026 - 09:42
 0
റെഡ് അലർട്ട്: റാണിപുരം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്

രാജപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി റാണിപുരം ഹിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം താൽക്കാലികമായി നിരോധിച്ചു.

കൂടാതെ, പുഴകൾ, തോടുകൾ, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിലെ എല്ലാ വിനോദ-വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow