റെയിൽവേ പോർട്ടറുടെ വ്യാജവേഷത്തിൽ ട്രോളി ബാഗ് മോഷണം; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

Jul 11, 2026 - 11:25
 0
റെയിൽവേ പോർട്ടറുടെ വ്യാജവേഷത്തിൽ ട്രോളി ബാഗ് മോഷണം; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

കണ്ണൂർ: റെയിൽവേ പോർട്ടറുടെ വ്യാജവേഷമണിഞ്ഞ് ട്രെയിൻ യാത്രക്കാരിയുടെ ട്രോളി ബാഗ് മോഷ്ടിച്ച പ്രതിയെ റെയിൽവേ പോലീസും ആർ.പി.എഫും മണിക്കൂറുകൾക്കകം പിടികൂടി.

ഉളിക്കൽ മണിക്കടവ് സ്വദേശിയായ ഷിജോ തോമസ് (46) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

തിരുവനന്തപുരം ഭാഗത്തേക്ക് പോകാനെത്തിയ വന്ദേഭാരത് എക്സ്പ്രസ് യാത്രക്കാരിയുടെ സമീപത്തെത്തിയ പ്രതി, സ്റ്റേഷനിലെ യഥാർത്ഥ പോർട്ടർമാരെ അനുസ്മരിപ്പിക്കുന്ന ചുവന്ന ടി-ഷർട്ട് ധരിച്ച് ബാഗ് കമ്പാർട്ട്മെന്റിൽ എത്തിച്ചുതരാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ട്രോളി ബാഗുമായി കടന്നുകളയുകയായിരുന്നു.

യാത്രക്കാരിയുടെ പരാതിയെ തുടർന്ന് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, പ്രതി ബാഗുമായി ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലേക്ക് പോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയും മോഷ്ടിച്ച ട്രോളി ബാഗ് വീണ്ടെടുക്കുകയും ചെയ്തു.

റെയിൽവേ പോലീസ് എസ്.ഐ. പി.കെ. സന്തോഷ്, ആർ.പി.എഫ്. എ.എസ്.ഐ. സഞ്ജയ് കുമാർ, എൻ.പി. ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow