വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം 'കാരണവർ കൂട്ടം' സംഘടിപ്പിച്ചു
മടിക്കൈ: മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിൽ വരുന്ന മടിക്കൈ ഓർക്കോൽ മീത്തലപുര തറവാട് ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി സ്മരണിക കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരണവർ കൂട്ടം എന്ന പരിപാടി സംഘടിപ്പിച്ചു. നാടിന്റെ ചരിത്രവും സാമൂഹിക വളർച്ചയും പുതുതലമുറയ്ക്ക് കൈമാറുന്ന ഒരു പുരോഗമന ദൗത്യത്തിന്റെ ഭാഗമായി ഈ അനുഭവങ്ങളും ഓർമ്മകളും സുവനീറിൽ രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആവിഷ്കരിച്ചത്. സി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഡോ: കെ പി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ്: വി കുട്ട്യൻ ആമുഖഭാഷണം നടത്തി. രതീഷ് കുമാർ മോഡറേറ്ററായി പ്രവർത്തിച്ചു. രാജൻ പെരിയ, എം രാജൻ, നാരായണൻ നായർ പനങ്ങാട്, കുമാരൻ ടി, ഗംഗാധരൻ, ഒ നാരായണൻ, അനിൽ നീരളി, ശ്രീനിവാസൻ പൂത്തക്കാൽ, സുകുമാരൻ കാണോത്ത്, സുരേശൻ എം തുടങ്ങിയവർ പങ്കെടുത്തു. വി വി രതീഷ് സ്വാഗതം പറഞ്ഞു.
What's Your Reaction?