വയനാട്ട്കുലവൻ തെയ്യം കെട്ട് മഹോത്സവം; മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യമായി ഇഫ്താർ സംഗമം

Mar 5, 2026 - 22:28
Mar 5, 2026 - 22:31
 0
വയനാട്ട്കുലവൻ തെയ്യം കെട്ട് മഹോത്സവം; മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യമായി ഇഫ്താർ സംഗമം
വയനാട്ട്കുലവൻ തെയ്യം കെട്ട് മഹോത്സവം; മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യമായി ഇഫ്താർ സംഗമം

മടിക്കൈ: മടിക്കൈ കോളിക്കുന്ന് ഓർക്കോൽ മീത്തലപ്പുര തറവാട് ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ വിവിധ മഹല്ലുകളിലെ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. കന്നാടം, കയ്യുള്ള കൊച്ചി, കാഞ്ഞിരപ്പൊയിൽ, മാനാക്കോട്, ബങ്കളം, ചാളക്കടവ് മഹല്ലുകളിലെ ഭാരവാഹികളും പ്രദേശവാസികളും പങ്കെടുത്ത സംഗമം മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യമായി. ക്ഷേത്രം സ്ഥാനികളും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷ കമ്മിറ്റി ചെയർമാനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി. പ്രഭാകരൻ, ജനറൽ കൺവീനർ ഗംഗാധരൻ താളിക്കുണ്ട്, വൈസ് ചെയർമാൻ അനിൽ നീരളി, വർക്കിംഗ് ചെയർമാൻമാരായ കെ.വി. ശ്രീനിവാസൻ, സുകുമാരൻ കാണോത്ത്, സുധാകരൻ പോത്തൻകൈ, സുരേഷ് കോളിക്കുന്ന്, ട്രഷറർ നാരായണൻ ഓർക്കോൽ, ദേവസ്ഥാനം സെക്രട്ടറി വിനോദ് കോളിക്കുന്ന് എന്നിവർ നേതൃത്വം നൽകി. 28 വർഷങ്ങൾക്ക് ശേഷം നാളെ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കം കുറിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow