വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗൃഹനാഥൻ മരിച്ചു
മേൽപ്പറമ്പ്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗൃഹനാഥൻ മരിച്ചു. മേൽപ്പറമ്പ് മക്കേരിയിലെ രവി (55) ആണ് ഇന്ന് രാവിലെ മരിച്ചത്.
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മക്കേരി ഗുളികൻ ദേവസ്ഥാനത്തിലെ കർമിയായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: പ്രസീത, പ്രവീണ, പ്രണയ. മരുമകൻ: വിപിൻ. സഹോദരങ്ങൾ: സുരേഷ്, പരേതയായ ബേബി.
What's Your Reaction?