വയോധികയുടെ 9 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റിൽ
തളിപ്പറമ്പ്: സ്വന്തമായി ജ്വല്ലറി ഉണ്ടെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചെറുകുന്ന് പള്ളിച്ചാലിലെ ഷമീമ എന്ന ജാസ്മി (45)നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മൊറാഴ സ്വദേശിനിയായ 71 കാരിയുടെ പണമാണ് തട്ടിയെടുത്തത്. സ്വന്തമായി ജ്വല്ലറി ഉണ്ടെന്നും പണം നിക്ഷേപിച്ചാൽ വൻ ലാഭം കിട്ടുമെന്നും വീട് വാങ്ങി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പറയുന്നു. 2024 ഡിസംബർ 12-ന് രണ്ട് ലക്ഷം രൂപയും, 16-ന് ഏഴ് ലക്ഷം രൂപയും കൈ പറ്റുകയായിരുന്നു. എന്നാൽ ലാഭമോ നിക്ഷേപ തുകയോ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കോടതി ഷമീമയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
What's Your Reaction?