വളാഞ്ചേരിയിൽ ബൈക്ക് അപകടം; കാസർകോട് സ്വദേശി മരിച്ചു
വളാഞ്ചേരി: ദേശീയപാതയിൽ സി.ഐ ഓഫിസിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാസർകോട് സ്വദേശിയായ ബദറുൽ അഫീസ് (24) ആണ് മരിച്ചത്.
കുറ്റിപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ദേശീയപാതയോരത്തെ ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബദറുൽ അഫീസിനെ വിവരമറിഞ്ഞെത്തിയ ആംബുലൻസ് ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
What's Your Reaction?