വായനയുടെ വേറിട്ട മാതൃകയായി 76കാരി; മികച്ച വായനക്കാരെ അനുമോദിച്ച് മുണ്ടോട്ട് വായനശാല
മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വായനവസന്തം വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയിൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ചവരെ അനുമോദിച്ചു. 76 വയസുള്ള കല്യാണി അമ്മ, പ്രസീത കെ.എം., വായനശാല പുസ്തക വിതരണത്തിലൂടെ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച പ്രസീത പ്രേമൻ എന്നിവരെയാണ് ആദരിച്ചത്.
ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ജയൻ മടിക്കൈ ഉപഹാരം നൽകി അനുമോദനം നിർവഹിച്ചു. വായനശാല സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം. സതീശൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം എ.സി. അബ്ദുൾ സലാം, ലൈബ്രേറിയൻ സുശീല എ.കെ. എന്നിവർ പങ്കെടുത്തു.
What's Your Reaction?