വാഹനാപകടത്തിൽ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സജീഷിന്റെ കുടുംബത്തിന്ന് സഹായം നൽകി.

Nov 22, 2025 - 16:58
 0
വാഹനാപകടത്തിൽ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സജീഷിന്റെ കുടുംബത്തിന്ന് സഹായം നൽകി.

നീലേശ്വരം: വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നാർക്കോട്ടിക് കേസിൽ ഉൾപ്പെട്ട പ്രതിയെ പിടിക്കുന്നതിനായി കാറിൽ സഞ്ചരിക്കവേ ചെങ്കളയിൽ വാഹനാപകടത്തിൽ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സജീഷിന് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സി പി എ എസ് ആനുകൂല്യമായ പത്തുലക്ഷം രൂപ നീലേശ്വരം പോലീസ് ക്വാട്ടേഴ്സിൽ വച്ച് ജില്ലാ പോലീസ് മേധാവി ബി വി വിജയ് ഭരത് റെഡ്ഡി കുടുംബത്തെ ഏൽപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ പി സുരേഷ്ബാബു, നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ്, കെ പി എ ഭാരവാഹികളായ പി വി സുധീഷ്, എ പി സുരേഷ്, കെ അജിത്ത്, ടി പ്രമോദ്, കെ പി ഒ എ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പി മഹേഷ്, സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഇ വി പ്രദീപൻ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow