വിവാഹ ഒരുക്കങ്ങൾക്കിടെ യുവാവ് ഹൃദായാഘാതം മൂലം മരിച്ചു

Jul 12, 2026 - 18:11
 0
വിവാഹ ഒരുക്കങ്ങൾക്കിടെ യുവാവ് ഹൃദായാഘാതം മൂലം മരിച്ചു

കാസർകോട്: തളങ്കര പടിഞ്ഞാറിലെ മുഹമ്മദ് സാഹിദ് (30) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഏതാനും മാസം മുൻപാണ് അദ്ദേഹം ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും ദുഃഖത്തിലാഴ്ത്തി.

ഒമാനിലുള്ള അബ്ദുൽ റഹ്‌മാന്റെയും നെല്ലിക്കുന്ന് സ്വദേശിനി ഹസീനയുടെയും മകനാണ്. സഹോദരങ്ങൾ: സാബിദ്, സിയാദ്, സുൽഫ, സുഹ്റ.

ഒമാനിലുള്ള പിതാവ് അബ്ദുൽ റഹ്‌മാൻ നാട്ടിലെത്തിയ ശേഷം, തിങ്കളാഴ്ച രാവിലെ മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow