വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഓട്ടോ ഡ്രൈവർ മരിച്ചു
കാഞ്ഞങ്ങാട്: വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. പുതുക്കൈ എരോത്ത് ഭാസ്കരന്റെ മകൻ സനിൽകുമാർ (46) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സനിൽകുമാറിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പ്രവാസിയായിരുന്ന സനിൽകുമാർ നാട്ടിൽ തിരിച്ചെത്തിയ ശേഷം പുതുക്കൈയിൽ ഓട്ടോ ഓടിച്ചുവരികയായിരുന്നു. സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
What's Your Reaction?