വ്യാപാരി വ്യവസായി സമിതി മടിക്കൈ ഈസ്റ്റ് യൂണിറ്റ്: കെട്ടിടോദ്ഘാടനം നാളെ

Mar 17, 2026 - 09:37
 0
വ്യാപാരി വ്യവസായി സമിതി മടിക്കൈ ഈസ്റ്റ് യൂണിറ്റ്: കെട്ടിടോദ്ഘാടനം നാളെ

നീലേശ്വരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ മടിക്കൈ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി നിർമ്മിച്ചിട്ടുള്ള ഓഫീസ്കെട്ടിടത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ വൈകിട്ട്  4-മണിക്ക് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയ നിർവ്വഹിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നേ ദിവസം സമൂഹ നോമ്പ് തുറ, മടിക്കൈയിലെ വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാക്കളെ ആദരിക്കൽ, കനൽ കാസർകോട് വനിതാ വേദി അവതരിപ്പിക്കുന്ന സംഗീത ശിൽപ്പവും മറ്റു കലാപരിപാടികളും നടക്കും. സമിതി ജില്ലാ സെക്രട്ടറി ടി വി ബാലൻ അധ്യക്ഷത വഹിക്കും. വി നാരായണൻ സ്മാരക ഹാളിൻ്റെ ഉദ്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശനും, ഓഫീസ് റൂം ഉദ്ഘാടനം സമിതി ജില്ലാ പ്രസിഡണ്ട് പി കെ ഗോപാലനും, ഫോട്ടോ അനാച്ഛാദനം ഉദയൻ പാലയിയും നിർവ്വഹിക്കും. വിവിധ നേതാക്കൾ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ ടി വി ബാലൻ, ഉദയൻ പാലായി, രാജൻ മണിയറ, കെ പവിത്രൻ, രവി ആറ്റിപ്പിൽ, എ ബാലകൃഷ്ണൻ, ജനാർദ്ദനൻ ചാളക്കടവ്, വി വി കരുണാകരൻ തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow