വ്യാപാരി സാമൂഹ്യ സുരക്ഷാ പദ്ധതി മാതൃകാപരമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ

Aug 13, 2026 - 05:31
 0
വ്യാപാരി സാമൂഹ്യ സുരക്ഷാ പദ്ധതി മാതൃകാപരമെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ

കാഞ്ഞങ്ങാട്: മരണപ്പെട്ട വ്യാപാരികളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി മനുഷ്യപ്പറ്റുള്ളതാണെന്ന് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ പറഞ്ഞു.

കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ അംഗമായിരുന്ന ഹൊസ്ദുർഗിലെ കെ. മുഹമ്മദ് കുഞ്ഞിയുടെ കുടുംബത്തിന് പദ്ധതിയുടെ ഭാഗമായി 4.60 ലക്ഷം രൂപ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹം അംഗീകരിച്ച ഈ സാമൂഹ്യ സുരക്ഷാ പദ്ധതി മറ്റു സന്നദ്ധ സംഘടനകളും മാതൃകയാക്കണമെന്ന് എം.എൽ.എ പറഞ്ഞു.

ഇതിനകം അമ്പതോളം വ്യാപാരികളുടെ കുടുംബങ്ങൾക്ക് ഇത്തരത്തിൽ സഹായധനം നൽകാൻ കഴിഞ്ഞത് കാഞ്ഞങ്ങാട്ടെ വ്യാപാരികൾക്ക് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും എം.എൽ.എ ഉറപ്പുനൽകി.

കെ.എം.എ പ്രസിഡന്റ് സി.കെ. ആസിഫ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. കെ.എം.എ സീനിയർ വൈസ് പ്രസിഡന്റ് ഐശ്വര്യ കുമാരൻ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. മഹേഷ് സ്വാഗതവും ട്രഷറർ ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow