ശ്രദ്ധേയമായി ഡിവൈഎഫ്ഐ വിജയോത്സവം

Jun 13, 2026 - 08:36
 0
ശ്രദ്ധേയമായി ഡിവൈഎഫ്ഐ വിജയോത്സവം

രാവണീശ്വരം: ഡിവൈഎഫ്ഐ രാവണീശ്വരം മാക്കി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയോത്സവം ശ്രദ്ധേയമായി. ഈ വർഷത്തെ എസ് എസ് എൽ സി-പ്ലസ് ടു-ഡിഗ്രി പരീക്ഷകളിൽ വിജയിച്ച യൂണിറ്റ് പരിധിയിലെ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു.

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹരിനാരായണൻ അധ്യക്ഷനായി. രാവണീശ്വരം മേഖലാ സെക്രട്ടറി വിവേക്, മേഖല പ്രസിഡന്റ് സുകേഷ്, സിപിഎം മാക്കി ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മഹേഷ് മാധവൻ സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow