ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

Jul 12, 2026 - 12:15
 0
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലെ ആരോപണം. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചുള്ള ശ്രീനാദേവി കുഞ്ഞമ്മയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടാണ് രാജൻ ജോസഫ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow