ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ മത്സരം; ഹരിത സാവിത്രിയും പ്രേമന്‍ ഇല്ലത്തും വിജയികള്‍.

Feb 22, 2025 - 10:13
 0
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ മത്സരം; ഹരിത സാവിത്രിയും പ്രേമന്‍ ഇല്ലത്തും വിജയികള്‍.

ഷാർജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ നോവല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ഹരിത സാവിത്രി എഴുതിയ ”സിന്‍" എന്ന നോവലും രണ്ടാം സമ്മാനം പ്രേമന്‍ ഇല്ലത്തിന്റെ ”നഗരത്തിന്റെ മാനിഫെസ്റ്റോ" യും കരസ്ഥമാക്കി. ”സിന്‍" ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു.

അവാര്‍ഡ് തുകയും, മൊമെന്റൊയും, സര്‍ട്ടിഫിക്കറ്റും ഫെബ്രുവരി 23 ഞായറാഴ്ച ഷാര്‍ജയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ വെച്ച് പ്രശസ്ത കവിയും പ്രഭാഷകനുമായ പി എന്‍ ഗോപികൃഷ്ണന്‍ സമ്മാനിക്കും.

ടി ഡി രാമകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, പി എന്‍ ഗോപികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow