ഷാർജ പുസ്തകമേള; അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു.

Aug 20, 2025 - 07:33
Aug 20, 2025 - 07:37
 0
ഷാർജ പുസ്തകമേള; അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു.

ഷാർജ: സർഗ്ഗാത്മക സാഹിത്യ-ഗവേഷണ പ്രസിദ്ധീകരണങ്ങളിലൂടെ അറബ്, അന്തർദേശീയ സാംസ്കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കുന്നതിന് സംഭാവന നൽകിയ എഴുത്തുകാരെയും, പ്രസാധകരെയും ആദരിക്കുകയെന്ന ലക്ഷ്യത്തോടെ 2025 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ അവാർഡുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി പ്രഖ്യാപിച്ചു. നാല് വിഭാഗങ്ങളിലായാണ് പുരസ്ക്കാരം നൽകുക. ഏറ്റവും മികച്ച ഇമാറാത്തി പുസ്തകം, മികച്ച അറബിക് നോവൽ, മികച്ച അന്താരാഷ്ട്ര പുസ്തകം എന്നിവയാണ് സാഹിത്യത്തിനുള്ള പുരസ്ക്കാരങ്ങൾ. ഏറ്റവും മികച്ച പ്രസാദകർക്കും പുരസ്ക്കാരങ്ങൾ ഉണ്ടാകും. മികച്ച പ്രാദേശിക പ്രസാദകർ, അറബ് പ്രസാദകർ, അന്താരാഷ്ട്ര പ്രസാദകർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പ്രസാദകർക്കുള്ള അംഗീകാരം. അടുത്ത മാസം 15 നുള്ളിൽ അപേക്ഷ ലഭിക്കണമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. നവംബറിൽ നടക്കുന്ന മേളയുടെ നാൽപത്തിനാലാമത് പതിപ്പിന്റെ ഉൽഘാടന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. 625000 ദിർഹമാണ് സമ്മാനത്തുക. നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം നടക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow