ഷോക്കേറ്റ് മകൻ മരിച്ച് ദിവസങ്ങൾക്കകം മാതാവും വിടവാങ്ങി
കാഞ്ഞങ്ങാട്: മകൻ വൈദ്യുതാഘാതമേറ്റ് മരിച്ചതിന്റെ ദുഃഖത്തിനിടെ മാതാവും മരിച്ചു. പുല്ലൂർ വണ്ണാർവയൽ മൊട്ടക്കുന്നിലെ കുഞ്ഞമ്മ (83) ആണ് നിര്യാതയായത്.
പരേതനായ വി.വി. ചന്തന്റെ ഭാര്യയാണ്. ഏതാനും ദിവസം മുമ്പ് മടിക്കൈ കണിച്ചിറയിൽ ഉണ്ടായ അപകടത്തിൽ ഷോക്കേറ്റ് മകൻ ഭരതൻ മരിച്ചിരുന്നു. മകന്റെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിൽ കഴിയുന്നതിനിടെയാണ് കുഞ്ഞമ്മയും വിടവാങ്ങിയത്.
മക്കൾ: ബാലകൃഷ്ണൻ (ബീഡി മേസ്തിരി, ഉദയനഗർ), യു.കെ. രാജേന്ദ്രൻ (പുല്ലൂർ), എം. മധു, കുഞ്ഞു നാരായണൻ, രുഗ്മിണി, ഗംഗാമണി, ഗൗരി, പരേതനായ വി.വി. ചന്ദ്രൻ.
മരുമക്കൾ: തങ്കമണി (മൂന്നാംകടവ്), സരസ്വതി (മടിക്കൈ), വത്സല (ഉദുമ), ശ്രീജ (പൂച്ചക്കാട്), സൗമ്യ (കരുവാക്കോട്), രേഷ്മ (ദേളി), ഉദയൻ (ഉദയനഗർ), സുനിൽകുമാർ (അണ്ടോൾ), പരേതനായ ബാലൻ.
What's Your Reaction?