സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആഗസ്റ്റ് രണ്ടിന് പെരിയയില്‍

Jun 27, 2026 - 10:14
 0
സംസ്ഥാന വ്യാപാരി വ്യവസായി  സമിതി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആഗസ്റ്റ് രണ്ടിന് പെരിയയില്‍

പെരിയ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആഗസ്റ്റ് 2ന് പെരിയ സുരഭി ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം വിജയകരമാക്കുന്നതിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം പെരിയ ശേഖരൻ നായർ സ്മാരക ഹാളിൽ ചേർന്നു.

സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനീഷ് ദീപം അധ്യക്ഷത വഹിച്ചു. പെരിയ ലോക്കൽ സെക്രട്ടറി ഇൻചാർജ് ഷാജീവൻ ആയമ്പാറ, പി. കൃഷ്ണൻ, സമിതി ഏരിയ പ്രസിഡന്റ് മുഹമ്മദ് മുറിയനാവി, ഏരിയ സെക്രട്ടറി കെ. വി. ദിനേശൻ, ഏരിയ ട്രഷറർ കെ. വി. സുകുമാരൻ, കെ. വി. സത്യൻ പടന്നക്കാട്, ദേവി രവീന്ദ്രൻ, ടി. കെ. ബാലൻ, ബാലകൃഷ്ണൻ മാസ്റ്റർ, മണികണ്ഠൻ പുളിക്കാൽ, മോഹനൻ ആയമ്പാറ, എം. വി. സുമ, സരോജിനി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സംഘാടകസമിതി ചെയർമാനായി ഷാജീവൻ ആയമ്പാറയെയും കൺവീനറായി കെ. വി. ദിനേശനെയും തിരഞ്ഞെടുത്തു. ടി. സത്യൻ, ടി. കെ. ബാലൻ, ഭരതരാജ് എന്നിവർ ജോയിന്റ് കൺവീനർമാരായും, എൻ. ബാലകൃഷ്ണൻ, മുഹമ്മദ് മുറിയനാവി എന്നിവർ വർക്കിംഗ് ചെയർമാൻമാരായും, പി. കൃഷ്ണൻ, കെ. വി. സുകുമാരൻ എന്നിവർ വൈസ് ചെയർമാൻമാരായും, അനീഷ് ദീപം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow