സമസ്ത ശതാബ്ദി; 100 പതാകകൾ ഉയർത്തി പഴയ കടപ്പുറം മൊഹിയുദ്ദീൻ ജമാ-അത്ത്

Jun 27, 2026 - 11:52
 0
സമസ്ത ശതാബ്ദി; 100 പതാകകൾ ഉയർത്തി പഴയ കടപ്പുറം മൊഹിയുദ്ദീൻ ജമാ-അത്ത്

കാഞ്ഞങ്ങാട്: സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പഴയ കടപ്പുറം മൊഹിയുദ്ദീൻ ജമാ-അത്തിന്റെ നേതൃത്വത്തിൽ 100 പതാകകൾ ഉയർത്തി. കാടാച്ചിറ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ചടങ്ങിൽ സമസ്ത കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാൻ സഖാഫി, സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി ആറങ്ങാടി, കേരള മുസ്ലിം ജമാഅത്ത് സോൺ ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പഴയ കടപ്പുറം, ജമാഅത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ ഖാദർ സഖാഫി, സെക്രട്ടറി സി.പി. അഹമ്മദ്, സി.പി. ഹസൈനാർ മുസ്‌ലിയാർ, കെ.പി. അഹമ്മദ് സഖാഫി, അബൂബക്കർ ബാഖവി, ബഹ്റൈൻ അബ്ദുറഹ്മാൻ ഹാജി, കെ.പി. ഹുസൈൻ മുസ്‌ലിയാർ, എം. അബ്ദുറഹ്മാൻ സഖാഫി, മടിക്കൈ അബ്ദുല്ല ഹാജി, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സർക്കിൾ സെക്രട്ടറി പി.കെ. അബൂബക്കർ ഹാജി, എസ്.വൈ.എസ്. സർക്കിൾ സെക്രട്ടറി പി.കെ. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.

ജമാഅത്ത് ഭാരവാഹികളായ എം.കെ. അബൂബക്കർ ഹാജി, സി. അബ്ദുല്ല, എം.കെ. മഹ്മൂദ്, പി.എ. അമീർ, പി.എ. മുസ്തഫ ഹാജി, മുഹമ്മദ് സുഹ്‌രി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow