സമൂഹ്യ പ്രവർത്തകനും, ഗായകനുമായ എം.കെ മൻസൂർ നിര്യാതനായി.
കാഞ്ഞങ്ങാട്: ഉത്തര മലബാർ മാപ്പിള ആർട്ട്സ് സൊസൈറ്റിയുടെ ദീർഘകാല ജനറൽ സെക്രട്ടറിയും, ഗായകനുമായ കാഞ്ഞങ്ങാട് ആവിക്കരയിലെ എം കെ മൻസൂർ(42) നിര്യാതനായി.മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വിയ്യൂർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന മൻസൂറിന്റെ ആരോഗ്യനിലയിൽ ഈയടുത്ത് നല്ല പുരോഗതിയുണ്ടായിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാട്ടിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിദ്ധ്യമായിരുന്ന മൻസൂറിന്റെ പെട്ടെന്നുള്ള മരണം ഒരു നാട്ടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പരേതനായ അസൈനാറാണ് പിതാവ്. മാതാവ് ഖദീജ. നസീമ, ഖൈറുന്നിസ എന്നിവർ സഹോദരിമാരാണ്. ഖബറടക്കം നാളെ മീനാപ്പീസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
What's Your Reaction?