സിപിഐ കാസർകോട് ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറി കെ പത്മനാഭൻ അന്തരിച്ചു

Apr 3, 2026 - 07:42
 0
സിപിഐ കാസർകോട് ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറി കെ പത്മനാഭൻ അന്തരിച്ചു

കാസർകോട്: സിപിഐ കാസർകോട് ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറി കെ. പത്മനാഭൻ (70) അന്തരിച്ചു. അസുഖത്തെ തുടർന്ന് നാല് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്.  പെരുമ്പളം ചട്ടംകുഴി സ്വദേശിയായ പത്മനാഭൻ ദീർഘകാലമായി പാർട്ടി ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ഇടക്കാലത്ത് കെ.പി. രാജേന്ദ്രൻ റവന്യൂ മന്ത്രിയായിരുന്നപ്പോൾ സ്റ്റാഫ് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജയന്തി. മക്കൾ: പി. ജിതേഷ്, സരിത് പി., സജിത് പി., രഷ്മി. മരുമക്കൾ: രാഹുൽ (കാഞ്ഞങ്ങാട്), ശരണ്യ (മുള്ളേരിയ).

What's Your Reaction?

like

dislike

love

funny

angry

sad

wow