സി.എച്ച്. ആലിക്കുട്ടി ഹാജി നിര്യാതനായി

May 9, 2026 - 08:48
May 9, 2026 - 09:53
 0
സി.എച്ച്. ആലിക്കുട്ടി ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: കേരള മുസ്ലീം ജമാഅത്തിൻ്റെ ജില്ലാ സാരഥിയും മുൻ സോൺ പ്രസിഡൻറുമായ കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിലെ സി. എച്ച്  ആലിക്കുട്ടി ഹാജി(75) നിര്യാതനായി. ജാമിഅ-സഅദിയ-മർക്കസ് സ്ഥാപനങ്ങളുടെ സജീവ സഹകാരിയും, ആലാമിപ്പള്ളി മസ്ജിദിൻ്റെ കാര്യദർശിയുമായിരുന്നു.

പാരമ്പര്യമായി വ്യാപാര മേഖലയിൽ സജീവമായിരുന്ന അലിക്കുട്ടി ഹാജി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ റോഡിലെ ഫിർദൗസ് വസ്ത്രാലയം, സന ഇലക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പങ്കാളിയായും, ആലാമിപ്പള്ളിയിൽ ബൈക്ക് ഷോറൂമും നടത്തിവരികയായിരുന്നു.

പ്രമേഹവുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് ആയിരുന്നു മരണം. ഭാര്യമാർ: പരേതയായ മുനീറ, സീനത്ത് പാണത്തൂർ. മക്കൾ: നദീറലി, ആത്തിഖ, ഫാത്തിമ, ഖദീജ, ബഷീർ, പരേതയായ റാഹില. മരുമക്കൾ: ഉസ്മാൻ ബല്ലാ കടപ്പുറം, മുസ്തഫ ഹാജി നെടുങ്കണ്ട, അബ്ദുൾ അസീസ് അഷറഫി, നാസർ ബല്ലാക്കടപ്പുറം, ഷംന, ഹുസ്ന. സഹോദരങ്ങൾ: സി.എച്ച്. ബഷീർ, പരേതരായ സി.എച്ച്. മുഹമ്മദ് ഹാജി, സി.എച്ച്. മൊയ്തു ഹാജി, സി.എച്ച്. ഇബ്രാഹിം ഹാജി, സി.എച്ച് ഇസ്മായിൽ ഹാജി, സി. എച്ച്. ഐഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow