സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് ഇനി യു.എച്ച്.ഐ.ഡി നിർബന്ധം
കാസർകോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ഇനി മുതൽ യൂണിക് ഹെൽത്ത് ഐഡന്റിറ്റി (UHID) നിർബന്ധമാക്കി. ഒ.പി. ടിക്കറ്റ് എടുക്കുന്നതുൾപ്പെടെയുള്ള ചികിത്സാ സേവനങ്ങൾ ഇനി യു.എച്ച്.ഐ.ഡി നമ്പർ ഉപയോഗിച്ചായിരിക്കും ലഭ്യമാകുക.
ഇതിനായി ഇതുവരെ യു.എച്ച്.ഐ.ഡി എടുത്തിട്ടില്ലാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്ത് നമ്പർ സ്വന്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ ഔദ്യോഗിക ഇ-ഹെൽത്ത് കേരള പോർട്ടൽ (ehealth.kerala.gov.in) വഴിയാണ് നടത്തേണ്ടത്. രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നമ്പറും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നമ്പറും ആവശ്യമാണ്.
രോഗികൾ ചികിത്സാ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി എല്ലാവരും മുൻകൂട്ടി യു.എച്ച്.ഐ.ഡി രജിസ്ട്രേഷൻ പൂർത്തിയാക്കി നമ്പർ കൈവശം സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
What's Your Reaction?