സർവീസിൽ നിന്ന് വിരമിക്കുന്ന കാസർകോട് ജില്ലയിലെ എസ് ഐ മാർക്ക് ശബരിമല സന്നിധാനത്ത് ആദരവ് ഒരുക്കി സഹപ്രവർത്തകർ
കാഞ്ഞങ്ങാട്: അടുത്ത ഏപ്രിൽ മെയ് മാസങ്ങളിലായി സർവീസിൽ നിന്നും വിരമിക്കാനിരിക്കുന്ന കാസർകോട് ജില്ലയിലെ 3 എസ് ഐ മാർക്ക് ശബരിമല സന്നിധാനത്ത് സഹപ്രവർത്തകർ ആദരവ് ഒരുക്കി. കാസർകോട് ജില്ലയിൽ നിന്നും നിലവിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള 49 ഓളം പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ആദരവ് ഒരുക്കിയത്. ബേഡകം എസ് ഐ കുഞ്ഞുകൃഷ്ണൻ, ആദൂർ എസ് ഐ ജോൺ, കാസർകോട് ട്രാഫിക് എസ് ഐ ദാമോദരൻ എന്നിവർക്കായിരുന്നു ആദരം. മൂന്ന് എസ് ഐ മാരും മകരവിളക്ക് ഡ്യൂട്ടിയിൽ എത്തിയതാണ്. ഇവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ ശബരിമല ഡ്യൂട്ടിയാണ്. സന്നിധാനത്ത് അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസറുടെ ചുമതല വയ്ക്കുന്ന യു പ്രേമൻ, കാസർകോട് എ എസ് പി ഡോക്ടർ നന്ദഗോപൻ എന്നിവർ ഉപഹാരം സമർപ്പിച്ചു.
What's Your Reaction?