ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പു നൽകി

May 3, 2026 - 21:25
May 3, 2026 - 21:26
 0
ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പു നൽകി

അമ്പലത്തറ: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് പാറപ്പള്ളി ജമാഅത്ത് പരിധിയിൽ നിന്ന് പോകുന്ന ഹജ്ജ് തീർത്ഥാടകർക്ക് പാറപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സമുചിതമായ യാ ത്രയപ്പ് നൽകി. ജമാഅത്ത് പ്രസിഡണ്ട് ഹാജി കെ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പാറപ്പള്ളി മുദരീസ് മുനീർ ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബദരിയ മസ്ജിദ് ഇമാം അബ്ദുൽ റഹിമാൻ അഷറഫി മുഖ്യപ്രഭാഷണം നടത്തി. മുൻ ജമാഅത്ത് പ്രസിഡണ്ട് ടി കെ ഖാലിദ്, ലത്ത്വീഫ് സഖാഫി (മദനീയം), പി അബ്ദുല്ലഹാജി മയൂരി, ഇസ്മായിൽ സഅദി, കെ അബൂബക്കർ ഹാജി കാലിച്ചൻപാറ, ടി ഇ ഹമീദ്, മൊയ്തു മീത്തൽ, എം കെ മുഹമ്മദ് കുഞ്ഞിഹാജി എന്നിവർ സംസാരിച്ചു. കെ.എം അബ്ദുൾ റഹിമാൻ സ്വാഗതവും എം.കെ ഹസൈനാർ കുണ്ടടുക്കം നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow