ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിന് പൂത്തക്കാൽ ഗവ. യു.പി. സ്കൂളിൽ തുടക്കം

Jul 14, 2026 - 16:56
Jul 14, 2026 - 17:15
 0
ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിന് പൂത്തക്കാൽ ഗവ. യു.പി. സ്കൂളിൽ തുടക്കം

മടിക്കൈ: ശുചിത്വ മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് സഹകരണത്തോടെ പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ നടപ്പാക്കുന്ന ഹരിത വിദ്യാലയ ശുചിത്വ ക്യാമ്പെയിൻ പൂത്തക്കൽ ഗവ. യു.പി. സ്കൂളിൽ തുടക്കമായി.

പൊതു വിദ്യാലയങ്ങളെ പ്രകൃതി സൗഹൃദമാക്കുക, വിദ്യാർത്ഥികളുടെ പരിസ്ഥിതി സംരക്ഷണം-ശുചിത്വബോധം വളർത്തുക, പ്രകൃതി സംരക്ഷണത്തിലും ശുചിത്വ പരിപാലനത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പെയിൻ മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അവിടെ പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഇക്കോ ക്ലബ് വിദ്യാർത്ഥിനി ലക്ഷ്മി അനിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളിൽ പരസ്പരസ്നേഹവും സൗഹൃദവും പങ്കുവെക്കൽ മനോഭാവവും വളർത്തുന്നതിനായി ആരംഭിച്ച സ്വാപ്പ് ഷോപ്പിന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജ്യോതി പി.വി. കുട്ടികൾ കൊണ്ടുവന്ന സാധനങ്ങൾ ഏറ്റുവാങ്ങി തുടക്കം കുറിച്ചു.

ജില്ലാ ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം പി. സതി, പി.ടി.എ. പ്രസിഡൻ്റ് ടി. രതീഷ്, എം.പി.ടി.എ. പ്രസിഡൻ്റ് റിജിന സുനിൽ, പി.ടി.എ. വൈസ് പ്രസിഡൻ്റ് സത്യൻ, സീനിയർ അസിസ്റ്റൻ്റ് രാജേഷ്, മുൻ ഹെഡ്മിസ്ട്രസ് വി.വി. ശാന്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

വി.ഐ.ഒ. സരിത കെ., ഹെൽത്ത് ഇൻസ്പെക്ടർ സിബിജ വി.എസ്. എന്നിവർ ശുചിത്വ ക്ലാസ് നടത്തി. തുടർന്ന് ഹരിത കർമ്മസേനാംഗങ്ങളായ സരോജിനി എം., രമണി കെ., രാധ ടി. എന്നിവരുമായി വിദ്യാർത്ഥികൾ സംവദിച്ചു. ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ, ശുചിത്വ മിഷൻ പദ്ധതികൾ, പഞ്ചായത്തിൻ്റെ മാലിന്യസംസ്കരണ-ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വിശദമായി പറഞ്ഞു.

ഹെഡ്മാസ്റ്റർ എം. രമേശൻ സ്വാഗതവും ഇക്കോ ശുചിത്വ ക്ലബ് കോ-ഓർഡിനേറ്റർ ബിസിത നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow